അനാഥത്വത്തില്‍ നിന്നും അതിസമ്പന്നതയിലേക്ക്; ലോകത്തെ കണ്ണട ധരിപ്പിച്ച 'റെയ്ബാന്‍' ഉടമ


കാഴ്ചയ്ക്കപ്പുറം കണ്ണടകളെ ഫാഷന്‍ സിമ്പലുകളാക്കി മാറ്റിയ ബ്രാന്‍ഡ്, രാഷ്ട്ര തലവന്മാരും ഹോളിവുഡ് അഭിനേതാക്കളും മോഡലുകളും മുതല്‍ സാധാരണക്കാരെ വരെ ആരാധകരാക്കി മാറ്റിയ ബ്രാന്‍ഡ്.. 'റെയ്ബാന്‍'

സണ്‍ഗ്ലാസുകളെ ഫാഷന്റെയും ആഢംബരത്തിന്റെയും അടയാളമാക്കി മാറ്റിയ വാക്കാണ് 'റെയ്ബാന്‍'. കാഴ്ചയ്ക്കപ്പുറം കണ്ണടകളെ ഫാഷന്‍ സിമ്പലുകളാക്കി മാറ്റിയ ബ്രാന്‍ഡ്. രാഷ്ട്ര തലവന്മാരും ഹോളിവുഡ് അഭിനേതാക്കളും മോഡലുകളും മുതല്‍ സാധാരണക്കാരെ വരെ ആരാധകരാക്കി മാറ്റിയ ബ്രാന്‍ഡ്.

തലമുറകള്‍ പിന്നിട്ടിട്ടും മാറാത്ത ഫാഷന്‍ സിമ്പലായി നിലകൊള്ളുന്ന റെയ്ബാന്റെ വളര്‍ച്ച അനാഥത്വത്തില്‍ നിന്നും അതിസമ്പന്നതയിലേക്ക് വളര്‍ന്ന ഒരു യുവാവിന്റേത് കൂടിയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് അമേരിക്കന്‍ സൈനികര്‍ക്ക് വേണ്ടി ആദ്യമായി നിര്‍മിച്ച ഈ സണ്‍ഗ്ലാസ് പിന്നീട് ലോകമെമ്പാടും ജനപ്രിയമാകുകയായിരുന്നു. ഇറ്റാലിയന്‍ കണ്ണട വ്യവസായിയായ ലിയനാര്‍ഡൊ ഡെല്‍ വെക്കിയൊയുടെ കീഴിലാണ് നിലവില്‍ റെയ്ബാന്‍.

അനാഥബാല്യം പിന്നിട്ട്, ഇറ്റലിയുടെ രണ്ടാമത്തെ അതിസമ്പന്നനായി വളര്‍ന്ന ലിയനാര്‍ഡൊ ഡെല്‍ വെക്കിയൊ 99-ലാണ് റെയ്ബാനെ സ്വന്തമാക്കുന്നത്. ഒരു നിര്‍മാണശാലയിലെ സഹായിയില്‍ നിന്ന് അതിസമ്പന്നനിലേക്ക് വളര്‍ന്ന ഡെല്‍ വെക്കിയൊ ഓര്‍മയാകുമ്പോള്‍ വിജയചരിത്രത്തിന്റെ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്.

Content Highlights: rayban glass, leonardo del vecchio, 2nd world war, american soldiers, italian sunglasses, hollywood

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented