അഴിമതി ഏറ്റവും കുറവുള്ള രാജ്യം. കുറ്റകൃത്യങ്ങള്‍ കുറവ്. ലോകത്ത് ആദ്യമായി മിനിമം വേതനം നിശ്ചയിച്ചവര്‍. മനുഷ്യരെക്കാള്‍ കൂടുതല്‍ മൃഗങ്ങളാണെങ്കിലും പാമ്പ് എന്നൊരു വര്‍ഗമേയില്ല. വൃത്തിയുള്ള അന്തരീക്ഷം. മതസ്വാതന്ത്ര്യം, തുല്യത, മനുഷ്യാവകാശം സംരക്ഷിക്കല്‍ എല്ലാത്തിലും മുന്നില്‍. മാതൃകയാണ് ന്യൂസിലന്‍ഡ്.
യു.കെയെക്കാള്‍ വലിയ രാജ്യം. രണ്ട് പ്രധാന ദ്വീപുകളും ഒപ്പം 700 ഓളം ചെറുദ്വീപുകളും അടങ്ങുന്ന ഭൂപ്രദേശം വച്ച് ലോകത്തെ ആറാമത്തെ വലിയ ദ്വീപ് രാഷ്ട്രമാണ്. എന്നാല്‍ ജനസംഖ്യയാകട്ടെ കഷ്ടിച്ച് 51 ലക്ഷം മാത്രമേയുള്ളൂ കൃഷിയാണ് പ്രധാനം. അതില്‍ തന്നെ ചെമ്മരിയാടുകളെ വളര്‍ത്താത്ത തദ്ദേശീയര്‍ ചുരുക്കമാണ്. 2.5 കോടി എണ്ണമുണ്ടെന്നാണ് ഒടുവിലത്തെ കണക്ക്. ആള്‍ക്കൊന്നിന് ശരാശരി 9 ചെമ്മരിയാടുകള്‍. കുറേക്കാലം മുമ്പ് വരെ ഇത് 20 എണ്ണം വരെയൊക്കെയായിരുന്നു. കിവി പക്ഷിയാണ് ന്യൂസിലന്‍ഡിന്റെ മേല്‍വിലാസം.
Content Highlights: story of newzealand the country which introduced minimum wages inside out episode
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..