ക്രിക്കറ്റ്, റോവ്മാൻ പവലിന് തന്റെ സ്വപ്നങ്ങളെ യാത്ഥാർഥ്യമാക്കിയ കളിയാണ്. മണിക്കൂറിൽ 157 കിലോമീറ്റർ വേഗതയുളള ഉമ്രാൻ മാലിക്കിന്റെ പന്ത് തെല്ലും പതറാതെ ബൗണ്ടറി പായിക്കാൻ അയാൾക്ക് സാധിക്കുന്നതും അതുകൊണ്ടാണ്. ആർക്കും പിടികിട്ടാത്തൊരു സ്വിംഗ് ബോൾ പോലെ കടന്നുവരുന്ന പ്രതിസന്ധികളെയെല്ലാം അപാരമായ ഉൾക്കരുത്തോടെ അയാളങ്ങ് ഇല്ലാതാക്കിക്കളയും. അവിടെ നേരെ വരുന്ന പന്തിന്റെ വേഗതയും ശാസ്ത്രവും അപ്രസക്തമാണ്.
ഒരിക്കൽ ഒരു ക്ലാസ്സിൽ കൂട്ടം കൂടിയിരിക്കുന്ന കുട്ടികളോട് തങ്ങളുടെ അച്ഛനെക്കുറിച്ചെഴുതാൻ അധ്യാപകൻ ആവശ്യപ്പെട്ടു. പക്ഷേ അച്ഛനാരാണെന്നറിയാത്ത ആറാം ക്ലാസുകാരൻ റോവ്മാൻ പവൽ ഉത്തരമെഴുതാനാവാതെ കുഴങ്ങി. 'എനിക്കെന്റെ അച്ഛനെയറിയില്ല, അതുകൊണ്ട് എനിക്കിതിന്റെ ഉത്തരമെഴുതാനാവില്ലെന്ന്' ഇടറിയ ശബ്ദത്തോടെയാണ് പവൽ പറഞ്ഞ് മുഴുമുപ്പിക്കുന്നത്.
തന്റെ ജനനത്തെ അങ്ങേയറ്റം വെറുത്ത അച്ഛൻ ഭാര്യ അബോർഷൻ നടത്താൻ വിസമ്മച്ചതിന് കുടുംബത്തെ ഉപേക്ഷിച്ചുപോയ ആളാണ്. അന്ന് ഒരുപക്ഷേ പവലിന്റെ അമ്മ അത് ചെയ്തിരുന്നുവെങ്കിൽ ക്രിക്കറ്റ് ലോകത്തിന് ഒരു വലിയ നഷ്ടമുണ്ടായേനേ. റോവ്മാനെന്ന 28-കാരന് ക്രിക്കറ്റ് പോരാട്ടവും ജീവിതവുമാണ്. ചോർന്നൊലിക്കുന്ന വീട്ടിലെ ആറാം ക്ലാസുകാരൻ പയ്യൻ ആർത്തലച്ച ഗാലറികൾക്കു നടുവിലെ ആവേശമായി മാറുന്നതിന് പിന്നിൽ അങ്ങനെയൊരു പോരാട്ടത്തിന്റെ കഥയുണ്ട്.
Content Highlights: rovman powell life and struggles, umran malik, cricket swing ball, rovman powell, world cricket
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..