സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പത്തുലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി സജ്ജീകരിച്ച ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ് മെഡിസെപ്. നീണ്ട നാളത്തെ ആശങ്കകൾക്ക് വിരാമിട്ട് മെഡിസപ് നടപ്പിലാവുന്നു എന്ന വാർത്ത ആശ്വാസത്തോടെയാണ് കേരളം സ്വീകരിച്ചത്. മെഡിസെപ്പ് പദ്ധതിപ്രകാരം സാധാരണ ചികിത്സകള്‍ക്ക് 3 ലക്ഷം രൂപവരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. എന്നാല്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് 20 ലക്ഷം രൂപ വരെ ലഭിക്കും.
മുപ്പത് ലക്ഷത്തിലധികം പേർക്ക് ഗുണം ലഭിക്കുന്ന ഈ പദ്ധതി രാജ്യത്തെ ഇതര മെഡിക്കൽ ഇൻഷുറൻസ് പദ്ധതികളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. ഗുണഭോക്താക്കൾക്ക് കാഷ്ലെസ് ചികിത്സ കൂടി മെഡിസെപ് വാഗ്ദാനം ചെയ്യുന്നത്. പദ്ധതിയിൽ എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളുടെ ലിസ്റ്റ് മെഡിസെപ് വെബ് പോർട്ടലിൽ ലഭ്യമാകും.
പണരഹിത ചികിത്സാ സൗകര്യം ലഭിക്കാനായി ഇതിൽ എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളിൽത്തന്നെ അഡ്മിറ്റാകണം. ആശുപത്രിയിലെ ഇൻഷ്വറൻസ് ഹെൽപ് ഡെസ്കിൽ മെഡിസെപ് ഐ.ഡിയും തിരിച്ചറിയൽ കാർഡുകളായ ആധാർ, വോട്ടർ ഐ.ഡി, റേഷൻകാർഡ് എന്നിവയും ഹാജരാക്കണം. കൂടുതൽ അറിയാം മെഡിസെപ്പിനെക്കുറിച്ച്.
Content Highlights: Medisep Kerala, Health Insurance
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..