സംസ്ഥാനത്തെ സർവകലാശാലകളുടെ തലപ്പത്തുനിന്ന് ഗവർണറെ ഒഴിവാക്കിക്കൊണ്ടുള്ള സുപ്രധാന ബിൽ നിയമസഭ കടക്കുമ്പോഴാണ് പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലത്തിന്റെ ചാൻസലാറായി സർക്കാർ പ്രഖ്യാപിക്കുന്നത്. സർവകലാശാലകളുടെ ചാൻസലറായി പ്രസ്തുത മേഖലയിലെ പ്രഗത്ഭരെ നിയമിക്കണമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് മല്ലികാ സാരാഭായിയുടെ നിയമനമെന്നാണ് മന്ത്രി വി എൻ വാസവൻ പറഞ്ഞത്.
കലാ-സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിയെയായിരിക്കും ചാൻസലറായി നിയമിക്കുക. അഞ്ചുവർഷത്തേക്കായിരിക്കും നിയമനം. തന്നിൽ അടിയുറച്ച കലാമൂല്യങ്ങളെ ആയുധമാക്കി സാമൂഹികപരിവർത്തനത്തിലും സ്ത്രീശാക്തീകരണത്തിലും സ്വന്തം നിലപാടുകൾ വ്യക്തമാക്കിയിട്ടുള്ള, വർഗീയ ശക്തികൾക്കെതിരെ പ്രതികരിക്കുന്ന ലോകപ്രശസ്തനർത്തകി മല്ലിക സാരാഭായിയാണ് കേരള കലാമണ്ഡലത്തിന്റെ പുതിയ സാരഥി എന്നത് എന്തുകൊണ്ടും അഭിമാനകരമായ കാര്യമാണ്.
Content Highlights: Mallika Sarabhai, Kerala Kalamandalam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..