കേരളത്തില്‍ നിന്ന് അതിര്‍ത്തി കടന്ന് ഇന്ധനമടിച്ചാല്‍ വിലയില്‍ വന്‍ വ്യത്യാസം വന്നതോടെ കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും മാഹിയിലും പോയി ഇന്ധനമടിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.

ഇതോടെ അതിര്‍ത്തിക്കടുത്തുള്ള കേരളത്തിലെ പമ്പുകളില്‍ വില്‍പന വന്‍തോതില്‍ കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളം നികുതി കുറയ്ക്കാന്‍ തയ്യാറാവാത്തതോടെയാണ് അയല്‍ സംസ്ഥാനങ്ങളുമായി വിലയില്‍ ഈ വലിയ അന്തരം കണ്ടുതുടങ്ങിയത്.