ഏറ്റവും കൂടുതൽ കാലം ജപ്പാൻ പ്രധാനമന്ത്രിയായിരുന്ന നേതാവ്, വലതുപക്ഷ ജാപ്പനീസ് ദേശീയവാദിയെന്ന വിശേഷണം, കടുത്ത യാഥാസ്ഥിതികൻ, ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധയിൽ ഞെരുങ്ങുമ്പോൾ ജപ്പാനെ കരകയറ്റിയ അബെനോമിക്സ് സാമ്പത്തികനയത്തിന്റെ ഉപജ്ഞാതാവ്. ഷിൻസോ ആബെയെന്ന രാഷ്ട്രീയനേതാവിന് വിശേഷണങ്ങൾ ഇനിയുമുണ്ട്.
ഇന്ത്യ- ജപ്പാന് ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ആബേയ്ക്ക് സാധിച്ചു. 2014-ല്‍ അദ്ദേഹം ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി. അങ്ങനെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനപരേഡില്‍ പങ്കെടുക്കുന്ന ആദ്യ ജപ്പാന് പ്രധാനമന്ത്രിയായി ഷിന്‍സോ ആബെ. 2021-ല്‍ രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷണ്‍ നല്കി ആദരിച്ചു.
പടിഞ്ഞാറൻ ജപ്പാനിലെ നാരാ പട്ടണത്തിൽ പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെയാണ് ആബെയ്ക്ക് അജ്ഞാതന്റെ വെടിയേറ്റത്. ചികിത്സയ്ക്കും മരുന്നുകൾക്കുമൊന്നും അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാനായില്ല.
Content Highlights: Japan prime minister Shinzo abe assasinated
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..