IPC 124A ; രാജ്യദ്രോഹം : ഒരു ബ്രിട്ടീഷ് കരിനിയമത്തിന്റെ കഥ


1 min read
EXPLAINER
Read later
Print
Share

എന്താണ് രാജ്യദ്രോഹം..? നിങ്ങൾ എപ്പോഴാണ് രാജ്യദ്രോഹി ആവുന്നത്...?ഇന്ത്യയിൽ ഈ രണ്ടു ചോദ്യങ്ങളുടെയും ഉത്തരം നിർവചിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പാണ്... രാജ്യദ്രോഹക്കുറ്റ നിയമം അഥവാ സെഡീഷൻ ലോ... ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ നിയമം എന്നും വിവാദം നിറഞ്ഞതായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് പ്രാബല്യത്തിൽ വന്ന ഈ നിയമമാണ് സുപ്രീംകോടതി ഇപ്പോൾ താൽക്കാലികമായ മരവിപ്പിച്ചിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകരും നിയമ വിദ​ഗ്ദരും പതിറ്റാണ്ടുകളായി ഉയർത്തിയ ആവശ്യമായിരുന്നു ഈ സെഡിഷൻ ലോ പുന: പരിശോധിക്കുക എന്നത്. അതുകൊണ്ടാണ് സുപ്രീംകോടതിയുടെ ഈ ഇടപെടൽ അത്രയേറെ പ്രസക്തമാകുന്നത്.

മെക്കാളെ പ്രഭുവിന്റെ കാർമികത്വത്തിലാണ് ഇന്ത്യയിൽ ഒരു ശിക്ഷാനിയമം നിലവിൽ വരുന്നത്. ഇന്ത്യൻ ശിക്ഷാനിയമം എന്ന ഇന്ത്യൻ പീനൽ കോഡ്. 1860-ലായിരുന്നു അത്. അന്നു പക്ഷെ,.. രാജ്യദ്രോഹക്കുറ്റ നിയമം ഐ.പി.സിയിൽ ഉണ്ടായിരുന്നില്ല. പത്തു കൊല്ലത്തിനു ശേഷം 1870-ലാണ് ഐ.പി.സിയിലെ 124-ാം വകുപ്പിനു കീഴിൽ ഈ നിയമം കൂട്ടിച്ചേർത്തത്. അന്നുമുതൽ രാജ്യദ്രോഹം നിർവചിക്കപ്പെട്ടത് 124 എ എന്ന വകുപ്പ് ഉപയോ​ഗിച്ചാണ്. ആ കഥയിലേക്ക്.

Content Highlights: IPC 124A Supreme Court puts sedition law on hold

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:14

കാലാവസ്ഥാ പ്രവചനവും ദുരന്ത മുന്നറിയിപ്പും മാത്രമല്ല; അറിയാം 'ജിയോ സ്പേഷ്യല്‍ ഇന്റലിജന്‍സി'നെപ്പറ്റി

Oct 2, 2023


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022


02:35

പ്രിഗോഷിന് സംഭവിച്ചതെന്ത്, പിന്നിൽ എതിരാളികളെ വകവരുത്തുന്ന പുടിൻ തന്ത്രമോ?

Aug 25, 2023

Most Commented