150 വര്‍ഷം മുമ്പ് 10 കോടി ഡോളര്‍ ചെലവിട്ട് നിര്‍മ്മിച്ച സൂയിസ് കനാല്‍. കഴിഞ്ഞ വര്‍ഷം മാത്രം ഈ കനാലിലൂടെ കടന്നുപോയ കപ്പലുകള്‍ നല്‍കിയ ടോള്‍ തുക എട്ട് ബില്യണ്‍ ഡോളറാണ്. ഏകദേശം 66,000 കോടി രൂപ. നിര്‍മിതി കൊണ്ട് മാത്രമല്ല, ഈ കനാല്‍ ഒരു മനുഷ്യാത്ഭുതമാണ് പറയുന്നത്. ഇന്ന് ആഗോളവ്യാപാരത്തിന്റെ 12 ശതമാനവും കണ്ടയ്‌നര്‍ ട്രാഫിക്കിന്റെ 30% ഈ കനാൽ വഴിയാണ്.
പ്രതിവര്‍ഷം മൂന്നു ലക്ഷം കോടി ഡോളറിന്റെ ചരക്കാണ് സൂയിസ് കടന്നുപോകുന്നത്. നെപ്പോളിയന്‍ മനസ്സില്‍ കണ്ട കനാല്‍ യാഥാര്‍ഥ്യമാകാതെ പോയി. ജലനിരപ്പില്‍ ഏറെ വ്യതിയാനമുള്ള രണ്ട് കടലുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് പിന്നീട് കനാല്‍ സാധ്യമായി. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും അധീനതയിലായ കനാലിനെ ഈജിപ്ത് തിരിച്ചുപിടിച്ചതും ഒരു സംഭവമായിരുന്നു.
Content Highlights: seuz canal, seuz canal history
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..