കലാപസമാനമായ സാഹചര്യത്തിനാണ് പാകിസ്താൻ കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യംവഹിക്കുന്നത്. മേയ് ഒൻപതിനാണ് പാക് മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാന്‍ ഖാനെ പാകിസ്താനിലെ അര്‍ധസൈനിക വിഭാഗം അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ഇസ്ലാമാബാദിലുൾപ്പെടെ കലാപസമാന അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇമ്രാൻ ഖാനെ പിന്തുണയ്ക്കുന്നവർ റാവല്‍പിണ്ടിയിലെ സേനാആസ്ഥാനത്തേക്ക് ഇരച്ചുകയറി കല്ലേറ് നടത്തി. രാജ്യത്ത് വിവിധ ഇടങ്ങളിൽ വലിയ പ്രതിഷേധവും അക്രമ സംഭവങ്ങളും നടക്കുകയാണ്.
ഇതിനിടെ ഇമ്രാനെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്ക് എട്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
Content Highlights: Why the former Pakistan PM arrested?
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..