ഇന്ത്യയിലെ ചരിത്രനഗരിയായ കൊൽക്കത്തയിൽ ഫെബ്രുവരി മാസം ഒരു ആഘോഷപരിപാടി നടക്കാൻ പോവുകയാണ്. ട്രാംജാത്ര എന്നാണ് പരിപാടിയുടെ പേര്. 1873ൽ കൊൽക്കത്തയുടെ തെരുവുകളിൽ ഓടിത്തുടങ്ങിയ ട്രാമുകൾക്ക് അടുത്ത മാസത്തോടെ 150 വയസ്സ് തികയും. ഒരു പ്രത്യേക കാലത്തിന്റെ ഓർമകളും പൈതൃകവും പേറുന്ന ട്രാമുകളെ വംശനാശത്തിൽ നിന്ന് രക്ഷിക്കുക എന്നതാണ് ഇത്തവണ നടക്കാൻ പോവുന്ന മൂവിങ് ട്രാം കാർണിവലിന്റെ പ്രധാന ലക്ഷ്യം.
1873 ഫെബ്രുവരി 24 മുതലാണ് ട്രാമുകൾ കൊൽക്കത്തയിൽ ഓട്ടം തുടങ്ങിയത്. സീൽദാ മുതൽ ആർമേനിയൻ ഘട്ട് സ്ട്രീറ്റ് വരെ 3.9 കിലോമീറ്റർ ദൂരത്തിൽ കുതിരകൾ കെട്ടിവലിച്ച് കൊണ്ടുപോകുന്ന കുഞ്ഞു ക്യാബിനായിരുന്നു ആദ്യ ട്രാം. ഏഴ് വർഷങ്ങൾക്ക് ശേഷം കൊൽക്കത്ത ട്രാംവേ കമ്പനിക്ക് കീഴിൽ സ്ഥിരം സംവിധാനമായി കുതിര ട്രാമുകൾ വീണ്ടുമെത്തുന്നത് 1880ലാണ്. 1883ൽ ഖിഡിർപുരിലേക്കായിരുന്നു ആദ്യ ആവി എൻജിൻ ട്രാം സർവീസ്. രണ്ട് പതിറ്റാണ്ടിന് ശേഷം ഇലക്ട്രിക് ട്രാം കൂടി നിരത്തിലെത്തി. ഇലക്ട്രിക് ട്രാം ജനപ്രിയമായതോടെ കൊൽക്കത്തയുടെ മുഖച്ഛായ തന്നെ മാറി.
Content Highlights: trams in Kolkata, history of trams
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..