സിൽവർ ലൈൻ -കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള യാത്ര നാല് മണിക്കൂറ് കൊണ്ട് സാധ്യമാക്കുമെന്ന് അവകാശപ്പെടുന്ന പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതി. പരിസ്ഥിതിയേയും കേരളത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയേയും കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന് എതിർക്കുന്നവർ ഒറ്റക്കെട്ടായി പറയുന്ന പദ്ധതി. സംസ്ഥാനത്തിന്റെ വികസനത്തിന് അത്യാന്താപേക്ഷിതമെന്ന് സർക്കാർ വാശി പിടിക്കുന്ന പദ്ധതി. നാളേറെയായി സിൽവർ ലൈൻ പദ്ധതിയും കെ-റെയിൽ എന്ന കമ്പനിയും കേരളത്തിലെ ഏറ്റവും താഴെത്തട്ടിൽ വരെ ചർച്ചയാണ്. കുടിയിറക്കപ്പെടുന്നവരുടെ പ്രതിസന്ധിയും പ്രളയ-ഉരുൾപ്പൊട്ടൽ ഭീഷണിയും വിദേശ വായ്പയും അങ്ങനെ സിൽവർ ലൈൻ പല രീതിയിലാണ് ചർച്ച ചെയ്യപ്പെടുന്നത്.
ഒരു ഭാഗത്ത് സർക്കാർ സ്ഥാപിക്കുന്ന സിൽവർ ലൈൻ സർവേ കല്ലുകൾ പിഴുതുമാറ്റി എതിർക്കുന്നവർ പ്രതിഷേധം കടുപ്പിക്കുമ്പോൾ മറുഭാഗത്ത് സിൽവർ ലൈനിന്റെ ഗുണങ്ങൾ വിശദീകരിക്കുന്ന 50 ലക്ഷം കൈപ്പുസ്തകങ്ങൾ അച്ചടിച്ച് ജനങ്ങൾക്കിടയിൽ വിതരണം ചെയ്തും വിശദീകരണ യോഗങ്ങൾ നടത്തിയും നാട്ടുകാരെ പാട്ടിലാക്കാനുള്ള ശ്രമത്തിലാണ് സർക്കാറും പാർട്ടിയും. എന്താണ് സിൽവർ ലൈൻ? എന്താവും ഇതിന്റെ ഭാവി? എന്തുകൊണ്ട് ഈ പദ്ധതി ഒറ്റക്കെട്ടായി എതിർക്കപ്പെടുന്നു?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..