തുല്യത, സന്തോഷം. സമാധാനം. ചതിയോ വഞ്ചനയോ കുറ്റകൃത്യങ്ങളോ അക്രമസംഭവങ്ങളോ വളരെ കുറവ്. ശരിക്കും ഒരു മാവേലി നാട്. യൂറോപ്പില്‍ അങ്ങനെ ഒരു രാജ്യമുണ്ട്. പര്‍വതങ്ങള്‍, തടാകങ്ങള്‍, പുല്‍മേടുകള്‍, കടലോരം എല്ലാംകൊണ്ടും ടൂറിസ്റ്റുകളുടെയും ഇഷ്ടപ്പെട്ട ലൊക്കേഷനായ നോര്‍വെ. ആരും പോകാനും കാണാനും സ്ഥിരതാമസമാക്കാനും കൊതിക്കുന്ന ഒരു കൊച്ചു സുന്ദര രാജ്യം.
യുദ്ധമുണ്ടാകുമ്പോള്‍ സമാധാനദൂതുമായി ആദ്യം വരുക അവരാണ്. സമാധാനത്തിനുള്ള നൊബേല്‍ നല്‍കുന്നത് തലസ്ഥാനമായ ഓസ് ലോയില്‍ വച്ചാണ്. സമാധാനപ്രിയരായ ജനങ്ങള്‍ക്ക് ഇതിലും വലിയ അംഗീകാരം വേണോ. വര്‍ഷത്തില്‍ മൂന്നു മാസം രാത്രിയിലും സൂര്യന്‍ ഉദിക്കുന്ന നാട്. 23 ഡിഗ്രി ചായ്‌വിൽ ചുറ്റുന്നതുകൊണ്ട് തണുപ്പ് കാലത്ത് ഭൂരിഭാഗം സമയത്തും ഇരുട്ടായിരിക്കും. പുരോഗതിയിലും അഭിവൃദ്ധിയിലും നോര്‍വെ ഇന്നല്ല പണ്ടേ മുന്‍പന്തിയിലാണ്.
Content Highlights: norway, norway country, nato, norway tarvel destinations, life in norway, norway and its features
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..