വ്യക്തികളുടെ ആരോഗ്യവിവരങ്ങള്‍ സൂക്ഷിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഹെല്‍ത്ത് ഐഡി കാര്‍ഡിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. 14 അക്ക തിരിച്ചറിയില്‍ നമ്പര്‍ ഉപയോഗിച്ച് ഓരോ വ്യക്തിക്കും ആരോഗ്യവിവരങ്ങള്‍ സമഗ്രമായി ഡിജിറ്റലായി സൂക്ഷിക്കാന്‍ ഹെല്‍ത്ത് ഐഡി കാര്‍ഡ് ഉപയോഗിക്കുന്നതിലൂടെ സാധിക്കും. പിന്നീട് എവിടെ ചികിത്സ തേടിയാലും ഈ നമ്പര്‍ നല്‍കിയാല്‍ ഡോക്ടര്‍ക്ക് രോഗിയുടെ ആരോഗ്യവിവരങ്ങള്‍ പരിശോധിക്കാനാവും.

എന്നാല്‍ ഉപഭോക്താവിന്റെ സമ്മതത്തോടെ മാത്രമേ ആരോഗ്യവിവരങ്ങള്‍ കൈമാറാനാകൂ. കഴിഞ്ഞ വര്‍ഷം കേന്ദ്രഭരണ പ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഇപ്പോള്‍ രാജ്യം മുഴുവന്‍ നടപ്പാക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി ആധാര്‍ നമ്പറോ മൊബൈല്‍ നമ്പറോ ഉപയോഗിച്ച് ഹെല്‍ത്ത് ഐഡിക്കായുള്ള രജിസ്‌ട്രേഷന്‍ നടത്താം.