കാലാവസ്ഥാപ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നിര്‍ണ്ണായകമായ നടപടികള്‍ കൈക്കൊള്ളാതെ നിലവിലെ സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള അവസാന സാധ്യതയും നമ്മള്‍ ഇല്ലാതാക്കുകയാണെന്നാണ് ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് അടുത്തിടെ പറഞ്ഞത്.

ഈ സാഹചര്യത്തിലാണ് സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആഗോളസമ്മേളനം നടക്കുന്നത്.  ഈ സമ്മേളനത്തിലുണ്ടാകുന്ന തീരുമാനങ്ങളാകും ഭൂമിയുടെ ഭാവി നിശ്ചയിക്കുക.