ലങ്കൻ തീരത്ത് ചൈനീസ് ചാരക്കപ്പൽ; യുവാന്‍ വാങ് ഫൈവിനെ പേടിക്കണോ? | Explainer


ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് ചൈനീസ് കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കയിലെത്തുമെന്നുള്ള അറിയിപ്പിനെ ഇന്ത്യ കണ്ടത് ആശങ്കയോടെയാണ്. ഇന്ധനം നിറയ്ക്കാനാണ് കപ്പൽ ലങ്കയിൽ എത്തുന്നതെന്ന് ചൈന പറഞ്ഞു. പക്ഷേ ഉദ്ദേശ്യമതല്ലെന്ന് മനസ്സിലാക്കിയ ഇന്ത്യ ചൈനയുടെ നീക്കത്തെ നഖശിഖാന്തം എതിർത്തു. തുടർന്ന് കപ്പലിന്റെ വരവു നീട്ടിവെയ്ക്കാൻ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടു.

എന്നാൽ എതിർപ്പുകളെയെല്ലാം കാറ്റിൽ പറത്തി കപ്പൽ ശ്രീലങ്കൻ തീരം തൊട്ടു. ഓഗസ്റ്റ് 16ന് തീരത്തെത്തിയ കപ്പൽ 22-ാം തീയതി വരെ ഹംബൻടോട്ട തുറമുഖത്തുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. യുവാൻ വാങ്-5 കപ്പൽ ഗവേഷണം നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായിട്ടാണെന്നും ഒരു രാജ്യത്തിന്റെയും സുരക്ഷാ, സാമ്പത്തിക താത്പര്യങ്ങൾക്ക് ഭീഷണിയല്ലെന്നുമാണ് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞത്. ചൈനയുടെ നീക്കത്തെ ഇന്ത്യ എന്തിന് ഭയപ്പെടുന്നു ? യുവാൻ വാങ് 5 എങ്ങനെയാണ് അപകടകാരിയാവുന്നത് ? ഈ വിഷയത്തിൽ ചൈനയുടെ നിലപാട് എന്താണ് ?

Content Highlights: China’s spy ship at Sri Lankan port, Yuan Wang 5

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented