തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 89 വര്‍ഷത്തെ കേരളത്തിന്റെ പ്രൗഢ പാരമ്പര്യം ഇനി മുതല്‍ അദാനി ഗ്രൂപ്പിന്റെ കൈകളില്‍. ഇന്ന് അര്‍ദ്ധരാത്രിയോടെ സംസ്ഥാനത്തെ ആദ്യ വിമാനത്താവളം അദാനി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയുടേതായി മാറും.

ഇനിയുള്ള  50 വര്‍ഷം വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലന ചുമതലയും അദാനി ഗ്രൂപ്പിനാണ്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജന നയപ്രകാരമാണ് കൈമാറ്റം. അദാനി ഗ്രൂപ്പ് എറ്റെടുത്താലും എയര്‍ ട്രാഫിക് കണ്‍ട്രോള്‍, കസ്റ്റംസ്, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിയന്ത്രണത്തില്‍ തുടരും.