1973ൽ ഇറങ്ങിയ വെസ്റ്റ് വേൾഡ് എന്ന സിനിമയെയും അതിന്റെ സീക്വൽ ആയ ഫ്യൂച്ചർവേൾഡ് സിനിമയെയും അസ്പദമാക്കി ജോനാഥൻ നോളനും ഭാര്യ ലിസാ ജോയിയും കഥയെഴുതി ക്രിയേറ്റ് ചെയ്ത അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്രാമ ടീവി വെസ്റ്റ് വേൾഡ്. സാധാരണ നമ്മൾ കണ്ട് ശീലിച്ചിട്ടുള്ള സയൻസ് ഫിക്ഷൻ സീരിസുകൾ പോലെയല്ല വെസ്റ്റ് വേൾഡ്. ഒരു അസാധാരണമായ ഒരു കോൺസെപ്റ്റിനെ തികച്ചും വിശ്വസിനീയമായി അവതരിപ്പിക്കുന്ന ജോനാഥൻ നോളൻ ടച്ച് വെസ്റ്റ് വേൾഡിലും നമുക്ക് കാണാൻ സാധിക്കും.
ശാസ്ത്രത്തെ കൂട്ടുപിടിച്ച് ഭാവിയിൽ ഇത്തരത്തിൽ ഒന്ന് അസംഭവ്യമല്ല എന്ന രീതിയിൽ ഒരു കഥ അവതരിപ്പിക്കുന്നതിലെ അദ്ദേഹത്തിന്റെ കഴിവ് ഈ സീരീസിലും പ്രകടമാണ്. ജോനാഥൻ നോളന്റെ മറ്റൊരു സീരീസായ പേഴ്സൺ ഓഫ് ഇന്ററസ്റ്റിലെ പോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തന്നെയാണ് വെസ്റ്റ് വേൾഡിലെയും പ്രധാന ഫോക്കസ്.
Content Highlights: westworld hbo series malayalam review artificial intelligence series serious
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..