ഉണ്ണിമുകുൻ നിർമ്മിച്ച 'ഷെഫീക്കിന്റെ സന്തോഷം' എന്ന സിനിമയിൽ അഭിനയിച്ചതിന് തനിക്കും സഹപ്രവർത്തകർക്കും പ്രതിഫലം നൽകിയില്ലെന്ന നടൻ ബാലയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നടൻ ഉണ്ണി മുകുന്ദൻ.
"എന്റെ സിനിമയിൽ സ്ത്രീകള്‍ക്ക് മാത്രമാണ് പൈസ കൊടുത്തത് എന്നാണ് ബാല പറഞ്ഞത്. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമല്ല എല്ലാ ടെക്‌നീഷ്യന്‍മാര്‍ക്കും ഞാൻ പ്രതിഫലം നൽകിയിട്ടുണ്ട്. ബാലക്ക് 2 ലക്ഷവും പ്രതിഫലം നൽകിയിട്ടുണ്ട്. ബാല എന്റെ സുഹൃത്താണ്. ഞാനും പൃഥ്വിരാജും അനൂപ് മേനോനും അഭിനയിച്ചെന്ന് പറയപ്പെടുന്ന ബാലയുടെ ചിത്രത്തിൽ ഞാൻ മാത്രമാണ് അഭിനയിച്ചത്. അഞ്ച് ദിവസം ഡെഡ്ബോഡിയായി അഭിനയിച്ചു. അതിന് ബാലയിൽ നിന്ന് പ്രതിഫലം വാങ്ങിയിട്ടില്ല. "- ഉണ്ണി മുകുന്ദൻ പറഞ്ഞു. ട്രോളുകൾ ഹിറ്റായെന്നു കരുതി കൂടുതൽ പ്രതിഫലം നൽകാൻ പറ്റില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
Content Highlights: Actor Bala And Unni Mukundan Fight over Remuneration
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..