'കത്തി താഴെ ഇടെടാ' എന്നതാണ് കൊത്ത് എന്ന സിനിമയുടെ ടാഗ് ലൈന്‍ എന്ന് സംവിധായകന്‍ സിബി മലയില്‍. സിനിമയുടെ റിലീസിനു ശേഷം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. കിരീടത്തിലെ സേതുമാധവന് ശേഷം ഉള്ളിൽ വിങ്ങലുണ്ടാക്കിയ കഥാപാത്രമാണ് കൊത്തിൽ ആസിഫ് അലി ചെയ്ത കഥാപാത്രമെന്ന് നടൻ മണികണ്ഠൻ ആചാരി തന്നെ വിളിച്ചു പറഞ്ഞുവെന്നും അത് വലിയ അംഗീകാരമാണെന്നും സിബി മലയിൽ പറഞ്ഞു
സിനിമയുടെ ഫസ്റ്റ് ഷോയുടെ ഇന്റര്‍വെല്‍ മുതല്‍ മികച്ച അഭിപ്രായം വന്നു തുടങ്ങി. അക്രമരാഷ്ട്രീയം പറയുന്ന ചിത്രമാണിതെന്നും എന്നാല്‍ മനുഷ്യ ബന്ധങ്ങളുടെ, കുടുംബത്തിന്റെ കഥയാണെന്നും അദ്ദേഹം പറഞ്ഞു.
നാല് ശക്തരായ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്. ഒരു ജീവന്റെ നഷ്ടത്തിനുള്ള തിരിച്ചടി അതേ നാണയത്തില്‍ മറ്റൊരു ജീവനെടുക്കുകയല്ല രാഷ്ട്രീയപ്രവര്‍ത്തനം എന്ന് ഓര്‍മിപ്പിക്കുകയാണ് ചിത്രമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സഹയാത്രികരായ ഷാനു, സുമേഷ് എന്നിവരുടെ സൗഹൃദമാണ് ചിത്രത്തിന്റെ കേന്ദ്രം. ആസിഫ് അലി, റോഷന്‍മാത്യു, നിഖില വിമല്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
Content Highlights: sibi malayil asif ali roshan mathew koththu movie press meet
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..