അല്ലു അർജുൻ നായകനാവുന്ന പുഷ്പയുടെ ടീസർ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. അല്ലുവിന്റെ ആക്ഷൻ രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്.
ചന്ദനക്കടത്ത് പ്രമേയമാവുന്ന ചിത്രത്തിലെ അല്ലു അർജുന്റെ വ്യത്യസ്തമായ ഗെറ്റപ്പ് നേരത്തേ തന്നെ ചർച്ചയായിരുന്നു. ഫഹദ് ഫാസിലാണ് വില്ലൻ വേഷത്തിൽ. കന്നഡ നടൻ ഡോളി ധനഞ്ജയും മറ്റൊരു പ്രധാനവേഷത്തിലുണ്ട്. രശ്മിക മന്ദാനയാണ് നായിക. ആര്യ, ആര്യ-2 എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ.
ദേവി ശ്രീ പ്രസാദ് സംഗീതവും മിറോസ്ലോവ് ക്യൂബ ബ്രോസെക് ക്യാമറയും കൈകാര്യം ചെയ്യുന്നു. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്. മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂര്‍, സഹസംവിധാനം വിഷ്ണു. പി.ആര്.ഒ ആതിര ദില്‍ജിത്ത്. നവീൻ യെരേനി, വൈ. രവിശങ്കർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിൽ മൊഴിമാറ്റിയും പ്രദർശനത്തിനെത്തും.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..