ആസിഫ് അലിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ 'കുറ്റവും ശിക്ഷയും' തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്.
തന്റെ ഔദ്യോഗിക ജീവിതത്തില്‍ നടന്ന ഒരു സംഭവമാണ് സിബി തോമസ് സിനിമയാക്കിയിരിക്കുന്നത്. താന്‍ ഇന്‍സ്‌പെക്ടറായിരുന്ന സമയത്ത് കുണ്ടംകുഴി എന്ന മലയോര പ്രദേശത്ത് നടന്ന ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സിബി തോമസ് പറഞ്ഞു.
ഇത്രയും റിയലസ്റ്റിക് ആയി ഈ സിനിമയെടുക്കാന്‍ രാജീവ് രവിക്ക് മാത്രമേ സാധിക്കൂവെന്ന് സിബി തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. നടന്മാരായ ആസിഫ് അലി, സെന്തില്‍ കൃഷ്ണ, സണ്ണി വെയ്ന്‍, അലന്‍സിയര്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ചിത്രം ഓടിടിയില്‍ റിലീസ് ചെയ്യില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നുവെന്നും തീയേറ്ററില്‍ ആസ്വദിക്കേണ്ട ചിത്രമാണ് കുറ്റവും ശിക്ഷയുമെന്നും ആസിഫ് അലി പറഞ്ഞു. 'രാജീവ് രവി സിനിമ കാണുന്ന എല്ലാവര്‍ക്കും അതിന്റെ ക്വാളിറ്റി എന്താണെന്ന് അറിയാം, അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്നെ വലിയ ഒരു അനുഭവമാണ്' - ആസിഫ് അലി പറഞ്ഞു.
Content Highlights: Kuttavum Shikshayum, Asif Ali, Rajeev Ravi, Sibi Thomas, Thondimuthalum Driksakshiyum. ott
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..