ഒരേ തരം കഥാപാത്രങ്ങൾ ചെയ്യേണ്ടി വരുന്നത് പലപ്പോഴും ബാധ്യതയാണ് സൂപ്പർ താരങ്ങൾക്ക്. ഒരു തരത്തിൽ പറഞ്ഞാൽ, അവ തന്നിലെ അഭിനേതാവിനെ പ്രതിഫലിപ്പിക്കാനുള്ള അവസരം നിഷേധിക്കുകയാണ് ചെയ്യുന്നത്.
ആരാധകർക്കു വേണ്ടി ക്ലീഷേ കഥാപാത്രങ്ങൾ എടുത്തണിയുമ്പോൾ താരാരാധന പോഷിപ്പിക്കപ്പെടുമെങ്കിലും, ഒരു നടനെന്ന നിലയിൽ സൂപ്പർതാരം പിറകോട്ടു പോകും. ഈ സംഘർഷം ഏതൊരു സൂപ്പർതാരവും അഭിമുഖീകരിക്കുന്നുണ്ടാകാം. താരപ്പകിട്ടിൽ നിന്ന് ഇടയ്‌ക്കെങ്കിലും തന്നിലെ അഭിനേതാവിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പല സൂപ്പർതാരങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്.
അത്തരത്തിൽ സ്വന്തം താരപരിവേഷം അഴിച്ചുവെച്ച് നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളിൽ പരീക്ഷണം നടത്താറുള്ള നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. അടുത്തിടെ ഇറങ്ങിയ പുഴുവിലെ കുട്ടൻ വരെ നിരവധി നെഗറ്റീവ് കഥാപാത്രങ്ങൾ മമ്മൂട്ടി അഭിനയിച്ച് അവിസ്മരണീയമാക്കിയിട്ടുണ്ട്. മെഗാതാരത്തിന്റെ പ്രതിനായകനായുള്ള പകർന്നാട്ടത്തിലൂടെ ഒരു യാത്ര...
Content Highlights: Mammootty in negative roles from koodevide to puzhu show reel
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..