ജീവിത പ്രാരാബ്ധങ്ങൾ മൂലം തോട്ടപ്പണിക്കിറങ്ങേണ്ടി വന്നിരിക്കുകയാണ് ഗാനരചയിതാവ് പ്രേംദാസിന്. തൃശ്ശൂർ ഒരുമനയൂർ സ്വദേശിയാണ് പ്രേംദാസ്. മുണ്ടൂർ മജ്ലിസ് ആയുർവേദ ഹോമിൽ ജോലി ചെയ്യുന്ന പ്രേംദാസിനെ മുൻമന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോണാണ് തിരിച്ചറിഞ്ഞത്.
ഷിബു ബേബിജോൺ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രേംദാസിന്റെ ജീവിതം വെളിച്ചത്തുവന്നത്. 2017-ൽ യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത വിശ്വാസപൂർവം മൻസൂർ എന്ന ചിത്രത്തിലെ പോയ് മറഞ്ഞ കാലം എന്ന ഗാനത്തിന്റെ രചയിതാവാണ് ഇദ്ദേഹം. ഈ ചിത്രത്തിന് ശേഷം പക്ഷേ പ്രേംദാസിനെ തേടി അവസരങ്ങളൊന്നും വന്നില്ല. നൂറുകണക്കിന് ഭക്തിഗാനങ്ങൾ രചിച്ചിട്ടുണ്ട്. പക്ഷേ കോവിഡ് പ്രതിസന്ധിയും ജീവിത പ്രാരാബ്ധങ്ങളും ഈ കലാകാരനെ ഇവിടെയെത്തിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..