ഇടതൂര്‍ന്ന് നില്ക്കുന്ന മരങ്ങള്‍. കാണാതായ എന്തിനോ വേണ്ടിയുള്ള തിരച്ചിലിലായിരുന്നു ആ പോലീസ് ഉദ്യോഗസ്ഥര്‍. പൊടുന്നനേയാണ് അവരിലൊരാള്‍ ആ കാഴ്ചകണ്ടത്. കാടിന് നടുവിലെ ജലാശയത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു കുഞ്ഞ് ഷൂ. വിവരമറിയിച്ച പ്രകാരമെത്തിയ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് പുഴയിലിറങ്ങി തിരച്ചിലാരംഭിച്ചു. ഇടയ്ക്ക് എന്തോ കയ്യില്‍ത്തടഞ്ഞ അദ്ദേഹം അതിനെ മുകളിലേക്കുയര്‍ത്തി. അതൊരു ആണ്‍കുട്ടിയുടെ ജഡമായിരുന്നു. പൂര്‍ണമായും നഗ്നനാക്കപ്പെട്ട നിലയില്‍, കൈകാലുകള്‍ പരസ്പരം ബന്ധിപ്പിച്ച നിലയില്‍.
അമേരിക്കയിലെ അര്‍ക്കന്‍സാസില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട വെസ്റ്റ് മെംഫിസ് ത്രീ കേസിനെ ആസ്പദമാക്കി ആറ്റം എഗോയാന് സംവിധാനം ചെയ്ത് 2013-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഡെവിള്‍സ് നോട്ട്. 1993-ല്‍ നടന്ന മൂന്ന് ആണ്‍കുട്ടികളുടെ കൊലപാതകം പ്രമേയമാക്കി മാരാ ലെവെറിറ്റ് രചിച്ച ഡെവിള്‍സ് നോട്ട്: ദ ട്രൂ സ്റ്റോറി ഓഫ് ദ വെസ്റ്റ് മെംഫിസ് ത്രീ എന്ന നോവലിന്റെ അതേ പേരിലുള്ള ചലച്ചിത്ര ആവിഷ്കാരമാണിത്.
കൂട്ടുകാര്‍ക്കൊപ്പം സൈക്കിളോടിച്ച് കളിക്കാന്‍ പോകുന്നു, നാലരയാവുമ്പോള്‍ തിരിച്ചെത്തി ഹോം വര്‍ക്ക് ചെയ്തോളാം എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ് സ്റ്റീവി ബ്രാഞ്ച്. പക്ഷേ സ്റ്റീവിയേയും ഒപ്പമുണ്ടായിരുന്ന രണ്ട് കൂട്ടുകാരേയും പിന്നീട് കാണുന്നത് സമീപത്തെ കാടിനുള്ളിലെ നദിയുടെ അടിത്തട്ടില്‍ നിന്നാണ്. അവരുടെ കൈകള്‍ പിന്നിലേക്ക് തിരിച്ചുവച്ച് കാലിന്റെ ഉപ്പൂറ്റിയോട് ചേര്‍ത്ത് കറുത്ത കയര്‍കൊണ്ട് ബന്ധിച്ചിരുന്നു. മുഖം വികൃതമാക്കപ്പെട്ടിരുന്നു. കൊലപാതകമാണെന്നുറപ്പിച്ച് നടത്തിയ പോലീസ് അന്വേഷണം ചെന്നവസാനിച്ചത് ഞെട്ടിക്കുന്ന ഒരു ബിന്ദുവിലേക്കായിരുന്നു. മൂന്ന് കുട്ടികളും കൊല്ലപ്പെട്ടത് അതിക്രൂരമായ സാത്താന് സേവാ കര്‍മങ്ങള്‍ക്കൊടുവില്‍....
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..