കവിതപോലെ ഒരു പെൺ പെരുമയുടെ കഥ; ശ്രദ്ധേയമായി തമിഴ് ഷോട്ട് ഫിലിം 'പുറം'


1 min read
Read later
Print
Share

രണ്ടായിരം വർഷം പഴക്കമുള്ള സംഘം കവിതയ്ക്ക് ദൃശ്യഭാഷ്യം ചമച്ചുകൊണ്ട് പുറത്തിറങ്ങിയ തമിഴ് ഷോട്ട് ഫിലിം 'പുറം' ശ്രദ്ധേയമാകുന്നു. സംഘം കവയിത്രി ഒക്കുർ മാസാത്തിയാർ രചിച്ച 'പുറനാനൂറ് 279' എന്ന കവിതയെ അടിസ്ഥാനമാക്കി കാർത്തികേയൻ മണി സംവിധാനം ചെയ്ത ഷോട്ട് ഫിലിം ചെന്നൈയിൽ നടന്ന ചടങ്ങിൽ ഡി.എം.കെ. നേതാവ് കനിമൊഴിയാണ് പുറത്തിറക്കിയത്.

യുദ്ധത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടിട്ടും തന്റെ ഏകമകൻ അതിയനൊപ്പം സധൈര്യം ജീവിക്കുന്ന, അവനെ ഒടുവിൽ പോർക്കളത്തിലേക്ക് പറഞ്ഞുവിടുന്ന തലൈവിയാണ് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം. ആനന്ദ് ജി.കെയുടെ ഛായാഗ്രഹണവും കെ.സി. ബാലസാരങ്കന്റെ സംഗീതവും ചിത്രത്തിന്റെ കാഴ്ചാനുഭവം ഒരു സിനിമയുടേതിനു സമാനമാക്കുന്നു.

24 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലെ പ്രധാനകഥാപാത്രമായ തലൈവിയായെത്തുന്നത് മലയാളിയായ ഭാനുപ്രിയയാണ്. പ്രവീൺ കുമാർ, ലേഗൻ, നരേഷ് മാദേശ്വർ എന്നിവരാണ് മറ്റു താരങ്ങൾ. എഡിറ്റിങ് ജി.ബി. വെങ്കടേഷ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

ഈ പുരസ്കാരം സനൽ അങ്കിളിന് സമർപ്പിക്കുന്നു - തന്മയ സോൾ

Jul 22, 2023


jayasurya award winning

ഇത് എന്റെ അവാര്‍ഡ് അല്ല, വെള്ളം ടീമിന് വേണ്ടി ഞാനിത് വാങ്ങുന്നു എന്നേയുള്ളൂ - ജയസൂര്യ

Oct 16, 2021


Khalaf

ഫഹദ് ഫാസിലിന്റെ കടുത്ത ആരാധകൻ; മാലിക്കിലെ പാട്ട് ഏറ്റെടുത്ത് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം സി.ഇ.ഒ

Aug 23, 2021


Most Commented