വിവാഹവും കുടുംബവും കരിയറിന് തടയിടേണ്ട കാര്യങ്ങളല്ലെന്ന് വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും വ്യക്തമാക്കുകയാണ് നടിമാരായ ശിവദയും ഗൗതമിയും. വ്യത്യസ്ത കാരണങ്ങൾ കൊണ്ട് സിനിമയിൽ നിന്നും ബ്രേക്ക് എടുക്കേണ്ടിവന്നിട്ടുണ്ടെങ്കിലും അഭിനയമോ കരിയറോ ഒരിക്കലും വേണ്ടെന്ന് വെച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. ഇരുവരും അഭിനയിച്ച 'മേരീ ആവാസ് സുനോ' എന്ന ചിത്രം പുറത്തിറങ്ങിയ പശ്ചാത്തലത്തിൽ മാതൃഭൂമി ഡോട്ട് കോം ടാക്കീസിൽ സംസാരിക്കുയായിരുന്നു ഇരുവരും.
വിവാഹത്തിന്റെ സമയത്തും കുഞ്ഞുണ്ടായ സമയത്തും ബ്രേക്കെടുക്കേണ്ടി വന്നിട്ടുണ്ടെങ്കിലും കുഞ്ഞുണ്ടായി മൂന്നു മാസത്തിനുള്ളിൽ തന്നെ താൻ അഭിനയിക്കാൻ ആരംഭിച്ചെന്ന് ശിവദ പറഞ്ഞു. നല്ല കഥാപാത്രങ്ങൾ ലഭിക്കാത്തതിനാലാണ് 2016-ന് ശേഷം സിനിമ ചെയ്യാതിരുന്നതെന്ന് ഗൗതമി വ്യക്തമാക്കി. 'പ്രതീക്ഷിച്ച തരത്തിലുള്ള കഥാപാത്രങ്ങൾ വരാതായതോടെ പഠനത്തിലായി ശ്രദ്ധ. ഇപ്പോൾ വർക്ക് ചെയ്യുന്നുണ്ട്. വിവാഹം കഴിഞ്ഞപ്പോൾ ഞാൻ സീനിൽ നിന്ന് പോയെന്ന് ആളുകൾ കരുതിയിട്ടുണ്ടാകും. പക്ഷേ, നല്ല തിരക്കഥ വരാത്തതിനാലാണ് അഭിനയിക്കാതിരുന്നത്' - ഗൗതമി കൂട്ടിച്ചേർത്തു.
Content Highlights: actress shivada, gouthami nair, meri awas suno, mathrubhumi talkies, women in cinema collective
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..