കോവിഡ് കാലത്തെ ഒറ്റപ്പെടലിന്റെ വേദന പ്രമേയമായി എത്തിയ "അരികിൽ- closer to a time on earth" എന്ന സംഗീത ആൽബം ശ്രദ്ധ നേടുന്നു. കോവിഡ് കാലത്തു കുടുംബത്തിൽ നിന്നും ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു യുവ ഡോക്ടറുടെ ആത്മസംഘർഷങ്ങളുടെയും സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും കഥ പറയുകയാണ് കവയിത്രി കൂടിയായ സംവിധായിക മീര കമല ഈ ആൽബത്തിലൂടെ.
മീരയുടെ തന്നെ വരികൾക്ക് സംഗീതം പകർന്നത് സച്ചിൻ മന്നത് ആണ്. പ്രകൃതി- വന്യജീവി ഫോട്ടോഗ്രാഫർ ആയ ബിജു കാരക്കോണമാണ് ഛായാഗ്രഹണവും എഡിറ്റിങ്ങും. കന്യാകുമാരിയും വട്ടക്കോട്ടയും അരുൾവായ്മൊഴിയുമായിരുന്നു പ്രധാന ലൊക്കേഷനുകൾ. ചലച്ചിത്ര സംവിധായകനായ സൂരജ് ശ്രീധർ വിഷ്വൽ എഫക്റ്റും സുബാഷ് പാശ്ചാത്തല സംഗീതവും ഒരുക്കി. ഗോപിക കലാസംവിധാനം നിർവഹിച്ച ഈ ഗാനത്തിൽ അഭിനയിച്ചത് വൈഷ്ണവി, കമല മോഹൻ, സിന്ധു, ഗോപിക, ആരോമൽ എന്നിവരാണ്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..