'മലയാളം, കന്നട, തെലുങ്ക് എന്നല്ല, 'പുഷ്പ' ഒരു ഇന്ത്യന്‍ സിനിമയെന്ന് പറയാനാണിഷ്ടം '


1 min read
Read later
Print
Share

വളരെ മികച്ച അഭിനേതാവാണ് ഫഹദ്. വളരെ ഫോക്കസ് ചെയ്ത അഭിനയം - അല്ലു അര്‍ജുന്‍ പറഞ്ഞു

പുഷ്പ ഒരു ഇന്ത്യന്‍ സിനിമയായി മാറി കാണാനാണ് ആഗ്രഹമെന്ന് നടന്‍ അല്ലു അര്‍ജുന്‍.'ദക്ഷിണേന്ത്യയില്‍ മാത്രമല്ല ഉത്തരേന്ത്യയിലുമുള്ള പ്രേക്ഷകര്‍ക്ക് സിനിമ ആസ്വദിയ്ക്കാന്‍ കഴിയണം. ഇരുന്നൂറോ ഇരുന്നൂറ്റി അമ്പത് കോടിയോ നേടുകയെന്നതല്ല, സിനിമ ആളുകള്‍ കാണുകയെന്നതാണ് പ്രധാനം' സിനിമയുടെ പ്രചരണാർഥം കൊച്ചിയില്‍ എത്തിയതായിരുന്നു അല്ലു അര്‍ജുന്‍.

പുഷ്പയില്‍ പ്രധാനവേഷത്തിലെത്തുന്ന ഫഹദ് ഫാസിലിന്റെ പ്രകടനത്തെ കുറിച്ചും അല്ലു വാചാലാനായി. തെലുങ്ക് ഡയലോഗ് പ്രോംപ്റ്ററില്ലാതെ ഇത്ര ആത്മാര്‍ത്ഥമായി പഠിച്ച് പറയുന്ന മറ്റൊരു നടനെ കണ്ടിട്ടില്ലെന്ന് പറഞ്ഞ അല്ലു. വളരെ മികച്ച അഭിനേതാവാണ് ഫഹദ്. വളരെ ഫോക്കസ് ചെയ്ത അഭിനയം. ഫഹദിന്റെ അഭിനയം ഏറെ ആസ്വദിച്ചതായും അല്ലു അര്‍ജുന്‍ പറഞ്ഞു.

250 കോടി ചെലവിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുകുമാറാണ് പുഷ്പയുടെ സംവിധായകന്‍. അല്ലു അര്‍ജുനെ താരപദവിയിലേക്കുയര്‍ത്തിയ 'ആര്യ' സംവിധാനം ചെയ്തതും സുകുമാറാണ്. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented