ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധമാണ് തന്റെ ചിത്രത്തിന്റെ പേരെന്ന് സംവിധായിക അയിഷ സുല്‍ത്താന. കോഴിക്കോട് നടക്കുന്ന വിമന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ തന്റെ ഫ്‌ളഷ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അവര്‍. വേറൊരു ചിത്രത്തിന്റെ ലൊക്കേഷന്‍ നോക്കാന്‍ പോയപ്പോള്‍ യാദൃശ്ചികമായി കിട്ടിയ വിഷയമാണിതെന്നും അവര്‍ പറഞ്ഞു.
പ്രതിഷേധവും കോവിഡുമെല്ലാം കാരണം സിനിമയുടെ പല സീനുകള്‍ക്കും തുടര്‍ച്ചയുണ്ടാക്കാന്‍ പറ്റിയില്ല. ജീവിതത്തില്‍ ഒരു സംവിധായകനും ഒരു സിനിമയിറക്കാന്‍ ഇത്രയും ബുദ്ധിമുട്ടിക്കാണില്ല. അഭിനയിക്കാന്‍ വന്ന ഒരാള്‍ പകുതിവഴിയില്‍ ഞങ്ങളാരോടും പറയാതെ സെറ്റില്‍ നിന്ന് പോകുകവരെ ചെയ്തു. ആ രംഗങ്ങള്‍ പിന്നെ ഒഴിവാക്കുകയാണ് ചെയ്തത്. ഒന്നരവര്‍ഷം മുമ്പുള്ള അതേ അവസ്ഥ തന്നെയാണ് ലക്ഷദ്വീപില്‍ ഇപ്പോഴും. ഞങ്ങള്‍ അത്രയും പ്രതിഷേധമുയര്‍ത്തിയിട്ടും കേരളം മൊത്തം കൂടെ നിന്നിട്ടും അവിടത്തെ സാഹചര്യങ്ങള്‍ കൂടുതല്‍ മോശമാവുകയാണ് ചെയ്തത്. ഗതാഗത മാര്‍ഗങ്ങള്‍ പോലും അടഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: aisha sultana interview on new movie flush and Lakshadweep issues
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..