വോട്ട് ചെയ്യുമ്പോഴുണ്ടാകുന്നത് കുംഭമേളയില്‍ സ്നാനം ചെയ്ത പവിത്രാനുഭൂതി- പ്രധാനമന്ത്രി നരേന്ദ്രമോദി

കുംഭമേളയില്‍ സ്നാനം ചെയ്യുമ്പോള്‍ ലഭിക്കുന്ന പവിത്രമായ ആനന്ദനാനുഭൂതിയാണ് വോട്ട് രേഖപ്പെടുത്തുമ്പോള്‍ അനുഭവേദ്യമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ ശക്തി വോട്ട് രേഖപ്പെടുത്താനുള്ള അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ അഹമ്മദാബാദിലെ പോളിങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അനുയായികളുടെ ജയ് വിളികള്‍ക്കിടയിലൂടെയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തരോട് സംസാരിച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented