സുരേഷ് ഗോപിയുടെ വരവ് തിരിച്ചടിയായേക്കും, തിരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രതാപന്‍

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്ക പ്രകടിപ്പിച്ച് തൃശ്ശൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍. കെ.പി.സി.സി നേതൃ യോഗത്തിലാണ് പ്രതാപന്റെ പ്രതികരണം. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയായേക്കുമെന്നും ഹിന്ദുവോട്ടുകളില്‍ ചോര്‍ച്ച സംഭവിച്ചേക്കാമെന്നും പ്രതാപന്‍ പറഞ്ഞു. കോണ്‍ഗ്രസിനു ലഭിക്കേണ്ട ഹിന്ദുവോട്ടുകള്‍ ബി.ജെ.പിക്കു പോയിട്ടുണ്ട്. നെഗറ്റീവ് ഫലവും പ്രതീക്ഷിക്കാമെന്ന് പ്രതാപന്‍ പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented