അസാനവര്‍ഷ ബിരുദ പരീക്ഷ അടക്കം എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാന്‍ നിര്‍ദേശവുമായി യു.ജി.സി. പുതിയ അക്കാദമിക വര്‍ഷം ഒക്ടോബറില്‍ തുടങ്ങാന്‍ യു.ജി.സി മാര്‍ഗനിര്‍ദേശ സമിതിയുടെ ശുപാര്‍ശ. അക്കാദമിക വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങാനായിരുന്നു  ഏപ്രിലില്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ യുജിസി നിര്‍ദേശം. അവസാന സെമസ്റ്റര്‍ പരീക്ഷയ്ക്ക് പകരം നേരത്തെ നല്‍കിയ ഇന്റേണല്‍ പരീക്ഷകളുടെ മാര്‍ക്കും മറ്റ് സെമസ്റ്റര്‍ പരീക്ഷകളുടെ മാര്‍ക്കും കണക്കിലെടുത്ത് മൂല്യനിര്‍ണയം നടത്താനുള്ള പദ്ധതിയാണ് യു.ജി.സി പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കകം  വ്യക്തത വരുത്തുമെന്നും യുജിസി അറിയിച്ചു