നിയാസ് വെറുമൊരു മാഷല്ല; അടിമുടി മാതൃകയാക്കാവുന്ന 'അധ്യാപകന്‍'

സ്‌കൂള്‍ ഒരു അനുഭവമാക്കി മാറ്റിയാല്‍ പഠിക്കാനുള്ളത് കുട്ടികള്‍ 'പാട്ടുംപാടി'യങ്ങ് പഠിക്കുമെന്ന് തെളിയിക്കുകയാണ് കോഴിക്കോട് കൂമ്പാറ ഫാത്തിമാബി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ നിയാസ്‌ചോലയില്‍. കുട്ടികളെ പഠിപ്പിക്കുന്ന രീതി മുതല്‍ ഓരോ പ്രവര്‍ത്തനങ്ങളും മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന അധ്യാപകന്‍. അധ്യാപന രംഗത്തെ മികവിന് 2013-ല്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡും 2014-ല്‍ ദേശീയ അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തി.

പത്താംക്ലാസ് കഴിഞ്ഞിറങ്ങുന്ന കുട്ടികള്‍ക്ക് സ്വയംതൊഴില്‍ ചെയ്യാനുള്ള നൈപുണ്യം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'പത്തിനൊപ്പം പത്ത് തൊഴില്‍' എന്ന പദ്ധതിയും ഏറെ പ്രശംസ പിടിച്ചു പറ്റിയ ഒന്നാണ്. ചെറിയ അറിവുകള്‍ എപ്പോഴും ജീവിതത്തിന് മുതല്‍ക്കൂട്ട് തന്നെയാണെന്ന് തെളിയിക്കുകയാണ് നിയാസ് മാഷ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented