കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന്റെ വിരസതയകറ്റാന്‍ അധ്യാപിക തന്റെ വീടിന്റെ മുറി ഒരു ക്ലാസ് മുറിയാക്കി മാറ്റി. കുട്ടികള്‍ക്ക് ക്ലാസുകളില്‍ കൂടുതല്‍ താല്‍പര്യം വരാന്‍ വേണ്ടിയാണ് അര്‍ജുന ടീച്ചര്‍ ഇങ്ങനെ ഒരു വിദ്യ കണ്ടെത്തിയത്.
ഓൺലൈൻ ക്ലാസ് തുടങ്ങിയ അവസരത്തിൽ കുട്ടികളുടെ പ്രതികരണം വളരെ കുറവായിരുന്നെന്ന് ടീച്ചർ പറയുന്നു. ഇതൊരു ക്ലാസാണെന്നുള്ള തോന്നൽ അവർക്കുമില്ലായിരുന്നു. അതുകൊണ്ട് ടെൻഷൻ ഉണ്ടായിരുന്നു. അവരെ എങ്ങനെ ക്ലാസിലേക്കടുപ്പിക്കാം എന്ന ചിന്തയിൽ നിന്നാണ് വീട്ടിൽത്തന്നെ ക്ലാസ് മുറി സജ്ജീകരിക്കാം എന്ന ആശയം വരുന്നതെന്നും അവർ പറഞ്ഞു.
ഇങ്ങനെയൊരു പരീക്ഷണത്തിന് വീട്ടുകാരുടെ പൂര്‍ണപിന്തുണയും അര്‍ജുന ടീച്ചര്‍ക്കുണ്ടായിരുന്നു.