നീതി അയോഗിന്റെ അടല്‍ ഇന്നൊവേഷന്‍ മിഷന്‍ കഴിഞ്ഞവര്‍ഷം നടത്തിയ അടല്‍ ടിങ്കറിങ് ലാബ് (എടിഎല്‍) മാരത്തണില്‍ തലശ്ശേരി അമൃത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ വിജയികളായി.
ഇന്ത്യയില്‍ നിന്ന് 5000-ലേറെ അടല്‍ ടിങ്കറിങ് ലാബുകള്‍ പങ്കെടുത്ത മത്സരത്തില്‍ വൃന്ദ ദേവ്, ആദി ദേവ് കെ, സ്‌നേഹ കെ എന്നിവരടങ്ങുന്ന എ.വി ഇന്നൊവേറ്റേഴ്സ് എന്ന സംഘമാണ് ആദ്യത്തെ 20 വിജയികളുടെ പട്ടികയില്‍ സ്ഥാനം നേടിയത്.
ഗ്രീന്‍ ക്യാമ്പസ് എന്ന ആശയം മുന്‍നിര്‍ത്തിയാണ് വിദ്യാര്‍ഥികളുടെ കണ്ടുപിടുത്തം. ചെന്നൈ അമൃത വിദ്യാലയവും മികച്ച 20 പേരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.