എറണാകുളം ജില്ലയിലെ കോതമംഗലം, വേങ്ങൂര്‍ മാര്‍ കൗമ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സീഡ് ക്ലബ് അംഗമായ ശ്രീകാന്ത്. പി . നായരുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നമുക്ക് പരിചയപ്പെടാം.ലോക്ഡൗണ്‍ കാലത്താണ് ശ്രീകാന്ത് കൃഷിയില്‍ സജീവമായത്. ഇപ്പോള്‍ ഓണ്‍ലൈന്‍ പഠനത്തിനൊപ്പം വിവിധയിനം ആട്,പശു, മത്സ്യം, കോഴി എന്നിവയെ പരിപാലിക്കാനും വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഉത്പാദിപ്പിക്കാനും ശ്രീകാന്ത് സമയം കണ്ടെത്തുന്നുണ്ട്‌.