ഗവിയിലെ വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുന്നത് പിക്കപ്പ് വാനില്‍:ബസ് സര്‍വീസ് ലഭ്യമാക്കുമെന്ന് എം.എല്‍.എ
February 4, 2019, 09:42 AM IST
ഗവിയിലെ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് ദിവസത്തിനകം ബസ് ലഭ്യമാക്കുമെന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഉറപ്പു നല്‍കിയെന്ന് അടൂര്‍ പ്രകാശ് എം.എല്‍.എ. ഗവിയില്‍ നിന്നും 36 കിലോമീറ്റര്‍ കാനന പാതയില്‍ വിദ്യാര്‍ത്ഥികളെ പിക്ക് അപ്പ് വാനില്‍ കൊണ്ടുപോകുന്ന വാര്‍ത്ത മാതൃഭൂമി ന്യൂസാണ് പുറത്തു വിട്ടത്.