കഠിനാധ്വാനത്തിലൂടെ ഉന്നതവിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് കൊച്ചിയിലെ അതിഥി തൊഴിലാളിയായ സഫീഖുൾ ഇസ്ലാമും ഭാര്യ ഷൊംസിദയും. അസം സ്വദേശികളായ ഇവർ എംജിയൂണിവേഴ്സിറ്റിയുടെ എംകോം ഫൈനൽ പരീക്ഷക്ക് തയാറെടുക്കുകയാണ്. അസമിലെ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപകരാകാൻ ഇരുവർക്കും ക്ഷണമുണ്ട്.

സഫീഖുൾ അസമിൽ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ഷൊംസിദയെ പ്രണയിക്കുന്നത്. ബിരുദത്തിന് ചേരണമെന്ന് ആഗ്രഹിച്ചെങ്കിലും സാമ്പത്തിക ഞെരുക്കം തടസമായി. ഇതിനിടെ ഇരുവരും വിവാഹം കഴിച്ചു.ജോലിക്കായി കേരളത്തിലേക്ക് വരാൻ സഫീഖുൾ തീരുമാനിച്ചതോടെ ഭാര്യയും ഒപ്പം പോന്നു.