സമൂഹനന്മ കുട്ടികളിലൂടെ എന്ന മുദ്രാവാക്യവുമായി സ്‌കൂളുകളില്‍ നടന്നുവരുന്ന മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികളൊരുക്കിയ പരിസ്ഥിതി സംരക്ഷണഗാനം ശ്രദ്ദേയമാകുന്നു. 

പ്രകൃതിയോടും കൃഷിയോടുമുള്ള സ്നേഹം വിളിച്ചോതുന്ന 'വിത്തിലുറങ്ങും പുഞ്ചിരിമുത്തിനെ' എന്ന് തുടങ്ങുന്ന ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തൃശൂര്‍ തൈക്കാട് വി.ആര്‍. അപ്പുമാസ്റ്റര്‍ മെമ്മൊറിയല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.  സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പരിസ്ഥിതി സംരക്ഷണഗാനം നടന്‍ ടിറ്റോവില്‍സനാണ് ഫെയ്‌സ്ബുക്കിലൂടെ റിലീസ് ചെയ്തത്