ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും പലര്‍ക്കും സംശയങ്ങള്‍ ബാക്കിയാണ്.  അധ്യാപകര്‍ പാടിക്കൊടുത്തും ചൊല്ലിക്കൊടുത്തും കേട്ട് ക്ലാസ്മുറിയിലിരുന്ന ശീലത്തില്‍ നിന്ന് കുട്ടികള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്്‌ഫോമിലേക്ക് പതിയെ ചേക്കേറുകയാണ്. ഈ മാറ്റത്തെ പോസിറ്റീവായി കണ്ട് വെര്‍ച്വല്‍ ലോകത്തെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് എംജിഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍

ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ വേണുഗാനം എന്ന പാഠഭാഗം സംഗീത നൃത്ത ആവിഷ്‌കാരമായി അവതരിപ്പിക്കുകയാണ് സംഗീതസംവിധായകന്‍ ഒ കെ രവിശങ്കറും അപര്‍ണ്ണയും ഒപ്പം മലയാളം അധ്യാപകന്‍ കൈലാസും. കവിതയുടെ ദൃശാവിഷ്‌കാരം വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമാവുകയാണ്