ഒന്നര വര്‍ഷത്തിന് ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍  ആശങ്കയൊഴിഞ്ഞ് ആദ്യ ദിനം. പുത്തനുടുപ്പും ബാഗും കുടയുമായാണ് ഇത്ര നാളും സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തിയിരുന്നത്. എന്നാല്‍ ഇത്തവണ കരുതലായി മാസ്‌കും സാനിറ്റൈസറും കൂടിയുണ്ട്.

ഓണ്‍ലൈന്‍ ക്ലാസില്‍ വെര്‍ച്വലായി മാത്രം അന്യോന്യം കണ്ടിരുന്ന കുഞ്ഞുങ്ങള്‍ ഇന്ന് സ്‌കൂളില്‍ കൂട്ടുകാരുമൊത്ത് ക്ലാസില്‍ എത്തിയതിന്റെ ആവേശത്തിലാണ്. ഒപ്പം സ്‌കൂള്‍ തുറന്ന സന്തോഷത്തില്‍ അധ്യാപകരും.