മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം.. രണ്ട് വര്‍ഷത്തിനിപ്പുറം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നപ്പോള്‍ അതിജീവനത്തിന്റെ പുതിയ പാഠം പഠിക്കുകയാണ് കുട്ടികള്‍.

ഓണ്‍ലൈന്‍ പഠനത്തിന്റെ വിരസതയില്‍ നിന്ന് സ്‌കൂള്‍ അന്തരീക്ഷത്തിലെത്തിയപ്പോള്‍ പരിഭവവും സങ്കടവും മറന്ന് പുതിയ പ്രതീക്ഷയിലായിരുന്നു കുട്ടികള്‍, പുതിയ കാലം പുതിയ സ്‌കൂള്‍ ജീവിതം.