വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് സര്‍ക്കാര്‍
October 15, 2018, 11:52 AM IST
വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ എണ്ണം നിരവധിയാണ്. എന്നാല്‍ റിപ്പോര്‍ട്ടുകളുടെ നിര്‍ദ്ദേശങ്ങളില്‍ ഭൂരിഭാഗവും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉയര്‍ത്തുക, സിലബസ് പരിഷ്കരണം ഉള്‍പ്പെടെയുള്ള നിരവധി ഗുണപരമായ മാറ്റങ്ങള്‍ ലക്ഷ്യം വച്ച് സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളും സ്വതന്ത്ര ഏജന്‍സികളും വിദ്യാഭ്യാസ വകുപ്പിനു നല്‍കിയത് നൂറിലേറെ റിപ്പോര്‍ട്ടുകളാണ്. വിവിധ ഘട്ടങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ ചോദിച്ചു വാങ്ങിയ റിപ്പോര്‍ട്ടുകളില്‍ ഒട്ടു മിക്ക നിര്‍ദ്ദേശങ്ങളും ഇതുവരെ തുറന്നു പോലും നോക്കിയിട്ടില്ല.