വയനാട്ടിലെ ഗോത്ര വിദ്യാര്‍ത്ഥികള്‍ക്കായി അവരുടെ ഭാഷയില്‍ തന്നെ വിദ്യാഭ്യാസ സഹായപദ്ധതി ഒരുക്കിയിരിക്കുകയാണ് ഡോ. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍. ഗോത്രവിഭാഗത്തിലെ കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കുകയാണ് ലക്ഷ്യം. സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പിന്തുണയായാണ് കളിപ്പാം പഠിപ്പാം എന്ന പദ്ധതി നടപ്പാക്കുന്നത്.