കോവിഡ് കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആകര്‍ഷകവും സര്‍ഗാത്മകവുമാക്കാന്‍ വേറിട്ട മാതൃക. പ്ലസ് ടുവിലെ മലയാളം ഒന്നാം യൂണിറ്റിന് ഡിജിറ്റല്‍ ആവിഷ്‌കാരം നല്‍കിയിരിക്കുകയാണ് തൃശൂര്‍ ജില്ലയിലെ ഒരുകൂട്ടം അധ്യാപകരും വിദ്യാര്‍ഥികളും. അഭിനേതാക്കളും എഡിറ്റിങുമൊക്കെ വിദ്യാര്‍ഥികള്‍ തന്നെ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വാട്‌സ്ആപ് കൂട്ടായ്മകളിലൂടെ വീഡിയോ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുകയാണ് ഇവര്‍.