കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്നതിനും അവബോധം വളര്‍ത്തുന്നതിനും വിദ്യാര്‍ഥികളില്‍ അതിജീവന സന്ദേശമെത്തിക്കുകയാണ് ഒരുപറ്റം സീഡ് വിദ്യാര്‍ഥികള്‍. കോവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ പഠനത്തിന് കരുത്തുപകരാനും കോവിഡിനെ ഒപ്പം നടന്നു തന്നെ ചെറുക്കാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ തൈക്കാട് വി.ആര്‍.എം.എം. എച്ച്. എസ്. സ്‌കൂളിലെ  സീഡ് ക്ലബ്ബ്  ഒരുക്കിയ 'മാര്‍ഗദര്‍ശിനി' എന്ന വീഡിയോ ശ്രദ്ധ നേടുകയാണ്