സംസ്ഥാനത്ത് അക്രഡിറ്റേഷന് സംവിധാനം വരുന്നു
October 4, 2018, 12:10 PM IST
തിരുവനന്തപുരം: കോളേജുകളുടെ ദേശീയ അംഗീകാര ഏജന്‍സിയായ നാക് മാതൃകയില്‍ സംസ്ഥാനത്തും അക്രഡിറ്റേഷന് സംവിധാനം വരുന്നു. അടുത്ത വര്‍ഷം ജനുവരി മുതല്‍ സംസ്ഥാന അക്രഡിറ്റേഷനില്‍ അപേക്ഷ സ്വീകരിക്കും. സംസ്ഥാനത്തെ കോളേജുകളുടെ ഗുണനിലവാരം ഉയര്‍ത്തുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.