കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ച നടക്കുന്ന വിഷയമാണ് മോടിപിടിപ്പിച്ച വാഹനങ്ങളും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടമെന്റ് നടപടികളും. 30 ശതമാനം കമ്മീഷന്‍, മക്കളുടെ പേരെഴുതിയാല്‍ പോലും നടപടി, അലോയി വീലിന് കനത്ത പിഴ എന്നിങ്ങനെ നീളുന്നതാണ് പ്രചരണങ്ങള്‍. എന്നാല്‍, ഈ നടപടികളിലെ സത്യാവസ്തയെ കുറിച്ച് മനസ് തുറക്കുകയാണ് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത്.