ശരീരത്തിന്റെ ക്യാന്‍വാസിലെ നിറങ്ങള്‍

മരിക്കുമ്പോള്‍ മനുഷ്യന്‍ ഒന്നും കൊണ്ടുപോവുന്നില്ല എന്ന സത്യത്തെ മറിച്ചിട്ടവരാണ് ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍. ശരീരത്തിനൊപ്പം ടാറ്റൂവും കൊണ്ടുപോകുന്നു എന്നവര്‍ ചിരിച്ചുകൊണ്ട് പറയുന്നു. സ്വപ്‌നങ്ങളും സ്‌നേഹവും ഭക്തിയുമൊക്കെയാണ് ഇവര്‍ ശരീരത്തിന്റെ കാന്‍വാസില്‍ വരയ്ക്കുന്നത്. ടാറ്റുവിനെ വിജയകരമാക്കിയ വ്യക്തിയാണ് ശ്യാമ ദേവി. 'ഡ്രീം ക്യാച്ചര്‍' എന്ന പേരില്‍ത്തന്നെയുണ്ട് സ്വപ്‌നങ്ങള്‍ പിടിച്ചടക്കാനുള്ള ശ്യാമദേവിയുടെ മനസ്സ്. തന്റെ ടാറ്റൂ സ്റ്റുഡിയോയ്ക്ക് ശ്യാമ പേരിട്ടിരിക്കുന്നത് റെഡ് ഇന്ത്യന്‍ മിത്തോളജിയെ കൂട്ടുപിടിച്ചാണ്. ഇതിന്റെ അടയാളം സ്റ്റുഡിയോയില്‍ തൂക്കിയിട്ടുമുണ്ട്. 2012ല്‍ ശരീരത്തിലെ ചിത്രം വരയ്ക്കല്‍ പ്രൊഫഷനാക്കി കൊച്ചിയില്‍ സ്റ്റുഡിയോ തുടങ്ങുമ്പോള്‍ സ്വപ്‌നങ്ങളേറെയായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞതോടെ ശ്യാമയുടെ തലവരയും മാറി. മുന്‍കൂര്‍ അനുമതി എടുത്തുവരുന്ന മൂന്നോ നാലോ പേര്‍ക്ക് ടാറ്റു വരയ്ക്കാനുള്ള സമയമേ ഇപ്പോള്‍ കിട്ടുന്നുള്ളൂ. ഒരു ചതുരശ്ര ഇഞ്ചിനാണ് തുക ഈടാക്കുന്നത്. ഇടപാടുകാരില്‍ സിനിമാ താരങ്ങള്‍ മുതല്‍ ഇടത്തരക്കാര്‍ വരെ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.